കവിത പോലെ

 ഞാന്‍ ഇവരുടെ കൂടെ ആയിരുന്നു ....


ഞാന്‍ കുറെ നാള്‍ ഭാവികാലത്തിനോപ്പം ആയിരുന്നു .
ഭാവി കൊല്ലപ്പെട്ടു !
പിന്നീട്  കുറച്ചു നാള്‍ ഭൂതകാലത്തിനോപ്പം താമസിച്ചു
അവന്‍ ആത്മഹത്യ ചെയ്തു !
അവസാനം വര്‍ത്തമാനത്തിന്റെ വാതിലില്‍ മുട്ടി .
അവന്‍ ഇതുവരെ വാതില്‍ തുറന്നില്ല !
കാരണം ,
മരിച്ചവരുടെ ദുരാത്മാക്കള്‍ ഇപ്പെഴും
എന്നില്‍ കുടിഇരിപ്പുണ്ടെന്ന് !

 *******************
കാണ്മാനില്ല !

മുഖംമൂടികള്‍ മാറി മാറി ധരിച്ചു ,
എനിക്ക് എന്റെ സ്വന്തം മുഖം നഷ്ടമായെന്ന്
ഒരാള്‍ പറഞ്ഞു
അത് കണ്ടു കിട്ടുന്നവര്‍
ദയവായ് എനിക്ക് തിരികെ നല്‍കുക .