ആ മാന്ത്രികന്‍ നിന്റെ മുന്നില്‍ ഒരു ചെപ്പടി വിദ്യ കാണിച്ചു.
കൂട്ടിലെ തത്തയെ അദൃശ്യമാക്കുന്ന വിദ്യ.
അയാൾ ആ കൂട് ഒരു ചുവന്ന തുണിയാല്‍ മൂടി.
പിന്നെ ഒരു മന്ത്രവും ചൊല്ലി കെെ കൊണ്ട് ആ കൂട് തകര്‍ത്തു.
തുണി മാറ്റിയപ്പോള്‍ ആ കൂടുമില്ല
തത്തയുമില്ല.
നീ അറിഞ്ഞില്ല, കൂടിനൊപ്പം നെഞ്ച് തകര്‍ന്ന് ആ തത്ത ചത്ത് പോയത്.
തത്തയെ കാണാത്ത അമ്പരപ്പില്‍ നിന്നപ്പോള്‍
അയാൾ നിന്റെ മുന്നിലേക്ക് മറ്റൊരു തത്തയെ വെച്ചു നീട്ടി.
നഷ്ടപ്പെട്ടതിനെ തിരിച്ചു കിട്ടിയ സന്തോഷത്താല്‍ നീ കെെ കൊട്ടിച്ചിരിച്ചു.
പാവം ഒന്നുമറിയാതെ.

No comments:
Post a Comment