Friday, January 28, 2011

ഒരു കൂടിക്കാഴ്ച

      വളരെ നാളുകള്‍ക്കു ശേഷം ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ്‌ ഞങ്ങള്‍ കണ്ടുമുട്ടിയത്‌. അവള്‍ എന്റെ സങ്കല്പത്തില്‍ വരാറുള്ളത് പോലെ  തന്നെ ഒരു തിളങ്ങുന്ന ചുരിദാര്‍ ആയിരുന്ന്നു. മുഖത്ത് എപ്പോഴുമുള്ള ആ വിഷാദ ഭാവവും ഉണ്ടായിരുന്നു . ആ വിഷാദ ഭാവം അവളുടെ സൌന്ദര്യത്തെ കൂട്ടുന്നത്‌ പോലെ പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്.
അവള്‍ എന്നോടൊന്നും മിണ്ടാന്‍ ശ്രെമിച്ചില്ല. എന്നില്‍ നിന്നും പരമാവതി   ഒഴിഞ്ഞു നിന്നു. അല്ലെല്‍ന്കില്‍ തന്നെ എന്തിനടുക്കണം , അവളെ ഞാന്‍ നഷ്ടപെടുത്തിയതല്ലേ.
അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ ആരും കാണാതെ പരസ്പരം കൈകള്‍ കോര്‍ത്ത്‌ നില്കേണ്ടതല്ലേ ?
ആള്‍ കൂട്ടത്തില്‍  എവിടേയോ അവള്‍ പൊയ് ഇരുന്നു . ഞാന്‍ അവളെ കണ്ടുപിടിക്കുന്നതിലും മുഴുകി . അവസാനം ഞാന്‍ കണ്ടു  .ശെരിക്കും ഒരു നഷ്ടബോധത്തോടെ അവളെ നോക്കി നിന്നു . അവളും ആള്‍ കൂട്ടത്തിനിടയില്‍  എന്നെ തിരഞ്ഞിട്ടുണ്ടാവണം, ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ അതാവും അവള്‍ പരിഭ്രമിച്ചത് . പണ്ട് പ്രേമിച്ചു നടന്നിരുന്നപ്പോള്‍ പരസ്പരം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപെട്ടിരുന്നു , മൊബൈല്‍ മെസ്സജുകളിലോക്കെ പറയുന്നത് പോലെ മനസ്സിലാക്കി വന്നപ്പോഴേക്കും പരസ്പരം നഷട്ടപെട്ടിരുന്നു ."എങ്കിലും ഒരിക്കല്‍ നമ്മള്‍ ഒന്നായിരുന്നില്ലേ ". നെഞ്ചില്‍ എന്തോ കിടന്നു പിടക്കുന്നത്‌ പോലെ .അറിയാതെ ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ നോക്കിനിന്നുപോയ്. ഞാന്‍ എന്തൊക്കെയോ മനസ്സില്‍ അവളോട്‌ ചോദിച്ചു . അതിനെല്ലമുള്ള മറുപടി അവള്‍ അവളുടെ വിഷാദം നിറഞ്ഞ മുഖത്താല്‍ തരുന്നത് പോലെ തോന്നി .
ഇടയ്ക്കാരെന്കിലും അവളോട്‌ സംസാരിക്കാന്‍ ചെന്നാല്‍ അവരോടു കളിച്ചും ചിരിച്ചും ഏറു കണ്ണാല്‍ എന്നെ നോക്കി ഇങ്ങനെ പറയുന്നത് പോലെ തോന്നി " ഞാന്‍ ഇപ്പോള്‍ ശെരിക്കും ഹാപ്പിയാണ് "
ഞങ്ങളുടെ കൂടികാഴ്ച അപ്രതീക്ഷിതമാരുന്നില്ല . ഒന്നുകൂടി കാണാന്‍ കഴിയ്ണേ എന്ന് മനമുരുകി ഞാന്‍ പ്രാര്‍തിച്ചതിനാല്‍ ആവാം ഇങ്ങനെ ഒരു നല്ല സന്ദര്‍ഭത്തില്‍ ഈശ്വരന്‍  ഞങ്ങളെ എത്തിച്ചത് . അവളെ കണ്ടതിനു ശേഷം ഞാന്‍ ബധിരന്‍ ആയതു പോലെ .ചുറ്റുമുള്ള ബഹളം എനിക്കന്യമായിരുന്നു .പ്രതികാരതോടെ ഉള്ള അവളുടെ വിഷാദം നിറഞ്ഞ നോട്ടം എന്റെ അസ്ഥികളെ ഉരുക്കുന്നത്  പോലെ തോന്നി . എന്നില്‍നിന്നു പലതും മറച്ചു വെക്കുന്നതുപോലെ തോന്നിയിട്ടും ഞാന്‍ അവളെ സ്നേഹിച്ചു , കാരണം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞ ആദ്യത്തെ പെണ്‍കുട്ടി അവളായിരുന്നു .
അവള്‍ വന്നതിനു ശേഷം ജീവിതത്തില്‍ വസന്തം വരുന്നത് ഞാന്‍ അറിഞ്ഞു . സ്വപ്നങ്ങള്‍ക്ക് മീതെ സ്വപ്‌നങ്ങള്‍ കൂട്ടി ഞാന്‍ കൊട്ടാരം പണിതു . അന്നൊക്കെ എനിക്ക് അവളെപോലെ പ്രിയപെട്ടതായിരുന്നു പകല്‍ കിനാവുകളും  . " നശിച്ച സ്വപ്‌നങ്ങള്‍ " അവള്‍ അകന്നപ്പോള്‍ ആണ് ജീവതത്തെ സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ പഠിച്ചത്
എങ്ങനെയും ഒരിക്കല്‍ കൂടി അവളോട്‌ ഒരു വാക്ക് പറയണം , ചെയ്യാത്ത തെറ്റിന് മാപ്പ് പറയണം , എനിക്കുറപ്പാണ് അവള്‍ എല്ലാം മറക്കും .അത്രെക്കു  പാവമാണ്  അവള്‍ . അങ്ങനെ എനിക്കൊരവസരം ഒത്തു വന്നു . എല്ലംമാരന്നു വീണ്ടും അവള്‍ ആ പഴയ വസന്തവുമായ് തിരികെ വന്നാല്‍.........
ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു അവള്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി പിന്നീട് എന്നെയും , ഞാന്‍ എന്തോ പറയാന്‍ ശ്രെമിച്ചു പക്ഷെ അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ ............ കഴിയുന്നില്ല ശബ്ദം പുറത്തേക്കു വരുന്നില്ല കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ ... എന്നെ ആരോ അവിടെ നിന്നു പിടിച്ചു വലിക്കുന്നത് പോലെ ....
വെളിച്ചം തിരിച്ചുവന്നപ്പോള്‍ മുന്നില്‍ മൃതപ്രായനായ ഫാന്‍ മാത്രം . മൊബൈലില്‍ അലാറം മുഴങ്ങുന്നു . എറണാകുളത്തെ   ഒറ്റപ്പെട്ട  ജീവിതത്തിലേക്കുള്ള കോഴികൂവല്‍  . ജീവിതത്തെ സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നു വേര്‍തിരിക്കാന്‍ വീണ്ടും ഒന്ന് രണ്ടു മിനിറ്റ് വേണ്ടിവന്നു . അവിടെ കിടന്നുകൊണ്ട് ഞാന്‍ ആലോചിച്ചു
" എനിക്കത് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ............"

2 comments:

  1. വെളുക്കാന്‍ നേരത്ത് കാണുന്ന കിനാവുകള്‍ ഫലിക്കുമെന്നാണ്

    ReplyDelete
  2. മറ്റൊരു കായംകുളത്ത്കാരൻ

    ReplyDelete